കുവൈത്തിലെ ഫഹാഹീൽ റോഡ് ഇന്നുരാത്രി മുതൽ രണ്ടുഭാഗത്തേക്കും പൂർണമായും അടക്കും

  • 18/08/2025


കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും അറിയിച്ചു. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയാണ് റോഡ് അടച്ചിടുക. തെക്ക് ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഏഴാം റിംഗ് റോഡ് ഉപയോഗിക്കണമെന്നും വടക്ക് ദിശയിൽ നിന്ന് വരുന്നവർ സബാഹ് അൽ-സലേം എക്സിറ്റ് വഴി തിരിഞ്ഞുപോകണമെന്നും അധികൃതർ നിർദ്ദേശിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related News