കുവൈത്തിൽ കെട്ടിടനിർമ്മാണ നിയമങ്ങൾ കർശനമാക്കുന്നു; ആറ് ഗവർണറേറ്റുകളിലും പരിശോധന തുടരും

  • 19/08/2025



കുവൈത്ത് സിറ്റി: കെട്ടിടനിർമ്മാണ നിയമങ്ങൾ നടപ്പാക്കുന്നതിനും അവയുടെ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി ആറ് ഗവർണറേറ്റുകളിലും നിർമ്മാണ പ്രവർത്തനങ്ങളിൽ പരിശോധന ശക്തമാക്കിയതായി മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടക്കുന്നത്. സ്വകാര്യ, വ്യാവസായിക, വാണിജ്യ, കാർഷിക, നിക്ഷേപ, കരകൗശല ഭവന മേഖലകളിലാണ് പരിശോധന. ഈ മാസം മുഴുവൻ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. 

ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ നാലാമത്തെ പരിശോധനയിൽ, സ്വകാര്യ ഭവന നിർമ്മാണത്തിലെ നിയമലംഘനങ്ങൾക്ക് ആറ് മുന്നറിയിപ്പുകൾ നൽകി. നാലാമത്തെ പരിശോധനയ്ക്ക് ശേഷം എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് സന്ദർശനങ്ങൾ നടത്തുമെന്നും, ഇതിനായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് ഒരു ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News