വിമാന പ്രവർത്തന സുരക്ഷാ ഓഡിറ്റിൽ മികച്ച നേട്ടവുമായി കുവൈത്ത് എയർവേയ്‌സ്

  • 20/08/2025


കുവൈത്ത് സിറ്റി: ഇന്‍റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ (IATA) ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് (IOSA) പ്രോഗ്രാമിൽ 94.7 ശതമാനം പാലന നിരക്ക് കൈവരിച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. കുവൈറ്റ് എയർവേയ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽമൊഹ്‌സെൻ അൽ ഫഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എയർലൈനിന്‍റെ പ്രവർത്തന പ്രകടനത്തിൽ കാര്യമായ വികസനവും പുരോഗതിയും ഓഡിറ്റിൽ കാണിച്ചു. അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കുവൈത്ത് എയർവേയ്‌സിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഈ നേട്ടം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിമാന ഓപ്പറേഷൻസ്, മെയിൻ്റനൻസ്, ഗ്രൗണ്ട് ഓപ്പറേഷൻസ്, ഏവിയേഷൻ സർവീസസ്, സുരക്ഷ, പരിശീലനം തുടങ്ങിയ വിവിധ വകുപ്പുകളിൽ ഐഒഎസ്എ പ്രതിനിധി സംഘം സമഗ്രമായ ഓഡിറ്റ് നടത്തിയെന്ന് അൽ ഫഖാൻ പറഞ്ഞു.

Related News