പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിച്ചാൽ കനത്ത പിഴ ചുമത്തും; മുന്നറിയിപ്പുമായി കുവൈത്ത് മുനിസിപ്പാലിറ്റി

  • 20/08/2025



കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും റോഡുകളിലും വാഹനങ്ങൾ ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാനും പിഴ ഒഴിവാക്കാനും ഉടമകളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് 100 ദിനാറിൽ കുറയാത്ത പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. വാഹനങ്ങൾ കൊണ്ടുപോകുന്നതിനും ദിവസവും സൂക്ഷിക്കുന്നതിനുമുള്ള അധിക ചാർജുകളും ഉടമകൾ നൽകേണ്ടിവരും.

അതേസമയം, ജലീബ് അൽ ഷുവൈക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ഈ പ്രദേശം വികസിപ്പിച്ച് മനോഹരമാക്കാൻ ഇത് സഹായിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. മന്ത്രിസഭയ്ക്ക് അടുത്തിടെ സമർപ്പിച്ച നിർദ്ദേശങ്ങളിൽ പ്ലോട്ടുകൾ ഏറ്റെടുക്കാനുള്ള പദ്ധതികൾ ഉൾപ്പെടുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പുതിയ ഉപയോഗങ്ങൾക്കനുസരിച്ച് പൊതു സൗകര്യങ്ങളും ആവശ്യമായ സേവനങ്ങളും സ്ഥാപിക്കുക, ജലീബ് അൽ ഷുവൈക്കിലെ റോഡുകൾ നന്നാക്കുക തുടങ്ങിയവയാണ് ഈ നിർദ്ദേശങ്ങളിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.

Related News