കുവൈത്തിൽ ചെമ്മീൻ സീസൺ തുടങ്ങി; പ്രാദേശിക മത്സ്യവില കുറയുമെന്ന് ഫിഷർമെൻസ് യൂണിയൻ

  • 25/08/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ സാമ്പത്തിക മേഖലയിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ തുടങ്ങിയതോടെ വലിയ വരുമാനം പ്രതീക്ഷിക്കുന്നതായി കുവൈത്തി ഫിഷർമെൻസ് യൂണിയൻ സെക്രട്ടറി ജനറൽ ബറാക് അൽ സുബൈ. മത്സ്യത്തൊഴിലാളികളുടെ ഈ നീക്കം പ്രാദേശിക മത്സ്യവില കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അൽ-സുബൈ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. മത്സ്യബന്ധനം നിയന്ത്രിക്കേണ്ടതിന്റെയും മത്സ്യബന്ധന മേഖലയെ വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മത്സ്യസമ്പത്ത് കൂടുതലുള്ള പല മേഖലകളിലും മത്സ്യബന്ധനത്തിനുള്ള വിലക്ക് ടാരിഡ് ഉടമകൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ഉൾക്കടലിലെ 'മിഡ്' മേഖലയിൽ മത്സ്യബന്ധനം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യബന്ധനം നിയന്ത്രിക്കുന്നത് വളരെ അത്യാവശ്യമാണെന്ന് അൽ സുബൈ പറഞ്ഞു. 'ടാരിഡി'ന്റെ നീളം 12 മീറ്ററായി വർദ്ധിപ്പിക്കാൻ കഴിഞ്ഞ മാസം അഗ്രികൾച്ചർ അതോറിറ്റി അനുമതി നൽകിയിരുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണെന്നും മത്സ്യബന്ധനം കൂടുതൽ എളുപ്പമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News