കുവൈത്തിൽ വിവാഹമോചനം വർധിക്കുന്നു; ആശങ്കപ്പെടുത്തുന്ന കണക്കുകൾ

  • 02/09/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചനങ്ങൾ വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ. നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ പകുതിയിൽ 6,968 വിവാഹങ്ങൾ നടന്നപ്പോൾ 3,661 വിവാഹമോചനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമെ 478 ദമ്പതികൾ വീണ്ടും വിവാഹിതരാകുകയും ചെയ്തു. 

വിവാഹങ്ങളുടെ കണക്കുകൾ നോക്കുമ്പോൾ, കുവൈത്തികൾ തമ്മിലുള്ള വിവാഹങ്ങളാണ് ഏറ്റവും കൂടുതൽ, മൊത്തം വിവാഹങ്ങളുടെ 73.4% (5,112 എണ്ണം). കുവൈത്തി പുരുഷനും വിദേശ വനിതയും തമ്മിൽ 588 വിവാഹങ്ങളും വിദേശ പുരുഷനും കുവൈത്തി വനിതയും തമ്മിൽ 230 വിവാഹങ്ങളും നടന്നു. വിദേശികൾ തമ്മിൽ 1,038 വിവാഹങ്ങളുണ്ടായി.

വിവാഹമോചനങ്ങളുടെ പട്ടികയിൽ കുവൈത്തികൾ തന്നെയാണ് മുന്നിൽ. കുവൈത്തി പുരുഷനും കുവൈത്തി വനിതയും തമ്മിലുള്ള വിവാഹമോചനങ്ങളാണ് ഏറ്റവും കൂടുതൽ, മൊത്തം വിവാഹമോചനങ്ങളുടെ 60% (2,198 എണ്ണം). കുവൈത്തി പുരുഷനും വിദേശ വനിതയും തമ്മിൽ 553 വിവാഹമോചനങ്ങളും വിദേശികൾ തമ്മിൽ 676 വിവാഹമോചനങ്ങളും നടന്നു. വിദേശ പുരുഷനും കുവൈത്തി വനിതയും തമ്മിൽ 234 വിവാഹമോചനങ്ങളും റിപ്പോർട്ട് ചെയ്തു. വിവാഹമോചന കേസുകളിൽ 535 എണ്ണം പുരുഷന്മാർ ഒന്നിലധികം വിവാഹം കഴിച്ചവരാണ്. കൂടാതെ 330 കേസുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപുള്ള വിവാഹമോചനങ്ങളായിരുന്നു.

Related News