കനത്ത ചൂട് ദേശാടനപക്ഷികൾക്ക് ഭീഷണി; എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി

  • 02/09/2025


കുവൈത്ത് സിറ്റി: അതികഠിനമായ താപനില പക്ഷികളുടെ ദേശാടനത്തിന് വലിയ ഭീഷണിയാണെന്ന് കുവൈത്ത് എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി. പുതിയ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് പക്ഷികളുടെ എണ്ണം മുൻപത്തേക്കാൾ കുറഞ്ഞുവെന്നും, ചിലത് വംശനാശ ഭീഷണിയിലാണെന്നുമാണ്. കൂടാതെ, കാലാവസ്ഥാ വ്യതിയാനം പക്ഷികളുടെ ദേശാടന സമയക്രമത്തെയും സഞ്ചാര പാറ്റേണിനെയും ബാധിക്കുന്നുണ്ടെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടി.

പക്ഷി നിരീക്ഷകനും സൊസൈറ്റിയിലെ എൻവയോൺമെൻ്റൽ ഫോട്ടോഗ്രഫി ടീം തലവനുമായ സമിറ അൽ ഖലീഫ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകി. ദേശാടനം ഒരു പക്ഷിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അമിതമായ ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം പക്ഷികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. അവ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വഴിതെറ്റി പറക്കുന്നു, ഇത് കൂടുതൽ ഊർജ്ജം നഷ്ടപ്പെടുത്തുന്നു. കനത്ത ക്ഷീണവും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും കാരണം അവ തളർന്നു വീഴാനും സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.

Related News