ഓണത്തിന് ഗ്രാൻഡ് ഹൈപ്പറിൽ മഹോത്സവം

  • 02/09/2025



കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ, ഓണത്തിന്റെ ആഘോഷ നിറവിൽ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ സമ്പ്രദായിക രുചിയും ഉത്സവസന്തോഷവും എത്തിക്കാനുള്ള ഒരുക്കങ്ങളോടെ, ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി വൈവിധ്യമാർന്ന ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഓണച്ചന്ത, പായസമേള, സ്പെഷ്യൽ ഓണസദ്യ എന്നിവയോടൊപ്പം, പച്ചക്കറി മുതൽ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ വരെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് അതുല്യമായ വിലക്കുറവും പ്രത്യേക സമ്മാനങ്ങളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബസമേതം ആഘോഷിക്കാവുന്ന പരിപാടികളുടെയും പ്രത്യേക ഓണോഫറുകളുടെയും നിറവിൽ, ഉപഭോക്താക്കൾക്ക് സമ്പൂർണ്ണമായ ഒരു ഷോപ്പിംഗ് അനുഭവമാണ് ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്നത്. ഗ്രാൻഡ് ഹൈപ്പറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇടയ്ക്കിടെ ഓണം സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.

ഓണത്തോണിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണസദ്യ. 23 രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യ വെറും 2.490 ദിനാർ മാത്രം. കൂടാതെ, ഗ്രാൻഡ് മി പ്രിവിലേജ് കാർഡ് ഉടമകൾക്ക് പ്രത്യേക നിരക്കിൽ 2.250 ദിനാറിനും സദ്യ ലഭ്യമാണ്.

സദ്യക്കാവശ്യമായ പച്ചക്കറികൾ നാട്ടിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിച്ച്, കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്കായി നൽകുന്നത്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എപ്പോഴത്തെയും പ്രത്യേകതയാണ്.

Related News