ഗാർഹിക വാതക വിതരണം നിയന്ത്രിക്കാൻ കുവൈറ്റ്; സബ്സിഡി ഗ്യാസ് വാണിജ്യ സ്ഥാപനങ്ങൾക്ക് വിൽക്കുന്നത് തടയും

  • 03/09/2025



കുവൈത്ത് സിറ്റി: പ്രാദേശിക ഗ്യാസ്, ഇന്ധന വിതരണ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. സബ്സിഡി നിരക്കിൽ ഗാർഹിക ആവശ്യങ്ങൾക്കായി നൽകുന്ന ഗ്യാസ് വാണിജ്യ സ്ഥാപനങ്ങൾക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയം കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുമായി (KOTC) ചർച്ചകൾ ആരംഭിച്ചു.

കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും, സബ്സിഡി സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നത് ഇല്ലാതാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ആദ്യപടിയായി, സഹകരണ സംഘങ്ങളിലും പ്രധാന മാർക്കറ്റുകളിലും പരിശോധന വ്യാപിപ്പിക്കാൻ മന്ത്രാലയം തയ്യാറെടുക്കുകയാണ്.

പുതിയ നിയമം അനുസരിച്ച്, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും ടാങ്കർ കമ്പനിക്ക് മാത്രമായിരിക്കും അനുമതി. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കേന്ദ്രീകൃത അടുക്കളകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന സിലിണ്ടറുകൾ ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളിൽ നിന്ന് വേർതിരിക്കും. ഇത് കരിഞ്ചന്ത ഒഴിവാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related News