ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന: 111 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

  • 04/09/2025


കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി മന്ത്രാലയം തുടങ്ങിയ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന.

വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഗാരേജുകൾ, ടിന്റിംഗ്, അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്ന വർക്ക്‌ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. ഈ ഓപ്പറേഷനിൽ 111 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

കൂടാതെ, വൈദ്യുതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന നാല് ഗാരേജുകൾക്കെതിരെ റിപ്പോർട്ടുകൾ നൽകി. ഷുവൈഖിലെ റോഡുകളിലും തുറന്ന സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 150 വാഹനങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റി നീക്കം ചെയ്യാനുള്ള സ്റ്റിക്കറുകൾ പതിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related News