സന്ദർശക വിസ; ഹവല്ലിയിലും സാൽമിയയിലും അപ്പാർട്മെന്റ് വാടകകൂടും ?

  • 04/09/2025


കുവൈത്ത് സിറ്റി: പുതിയ സർക്കാർ തീരുമാനങ്ങൾ കുവൈറ്റിലെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുമെന്ന് കുവൈത്ത് റിയൽ എസ്റ്റേറ്റ് യൂണിയൻ ചെയർമാൻ ഇബ്രാഹിം അൽ അവാദി. രാജ്യത്തേക്ക് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസകൾ തുറന്നുകൊടുത്തത് റിയൽ എസ്റ്റേറ്റ് മേഖലയെയും ഹോട്ടലുകളെയും വാണിജ്യ മേഖലകളെയും ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ഭവന നിർമ്മാണ മേഖലയിലും ഹോട്ടലുകളിലും വാണിജ്യ സ്ഥാപനങ്ങളിലും റെസ്റ്റോറന്റുകളിലും ബാങ്കുകളിലും സ്വകാര്യ ആരോഗ്യമേഖലകളിലും കൂടുതൽ ആവശ്യം സൃഷ്ടിക്കും. നിക്ഷേപ മേഖലയിലെ നിലവിലെ താമസനിരക്ക് ഏകദേശം 87 ശതമാനമാണ്. താമസക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് സംഭവിക്കുന്നതിനാൽ താമസസ്ഥലങ്ങൾക്ക് ആവശ്യം കൂടും. ഇത് സൽമിയ, ഹവല്ലി, മൈദാൻ ഹവല്ലി പോലുള്ള പ്രധാന സ്ഥലങ്ങളിലെ അപ്പാർട്ട്‌മെന്റുകളുടെ വാടക വർദ്ധിപ്പിക്കാൻ കാരണമാകും.

പുതിയ നിക്ഷേപ ഭൂമികളുടെ അഭാവവും, പൊളിച്ചുമാറ്റേണ്ട പഴയ കെട്ടിടങ്ങളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടും. സന്ദർശക വിസകൾ അനുവദിക്കുന്നത് ഇടത്തരം ഹോട്ടലുകളുടെ വ്യാപാര പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. എന്നാൽ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളെ ഇത് ബാധിക്കാൻ സാധ്യതയില്ല.

Related News