കുവൈത്തിൽ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ; പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു

  • 05/09/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ 15 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി ആഭ്യന്തര മന്ത്രാലയം. സ്വകാര്യ സുരക്ഷാ കാര്യങ്ങൾക്കും തിരുത്തൽ സ്ഥാപനങ്ങൾക്കുമുള്ള സെക്ടറിന് കീഴിലുള്ള ക്രിമിനൽ വിധി നടപ്പാക്കൽ വകുപ്പാണ് ഇയാളെ പിടികൂടിയത്.

ഖാലിദ് സാലിഹ് മത്റൂദ് അൽ ഷമ്മാരി എന്ന ഇറാഖി പൗരനാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനുമാണ് ഇയാളെ ശിക്ഷിച്ചത്. അന്വേഷണത്തിലൂടെ ജഹ്‌റ ഗവർണറേറ്റിലെ ഇക്വസ്‌ട്രിയൻ സ്റ്റേബിൾസ് ഏരിയയിൽ പ്രതി ഒളിവിൽ കഴിയുന്നതായി അധികൃതർക്ക് വിവരം ലഭിച്ചു.

പ്രതിയെ പിടികൂടാൻ പ്രത്യേക സുരക്ഷാ സേനയെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു. വാഹനം വളഞ്ഞപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പട്രോളിംഗ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സമർത്ഥമായി ഇയാളെ കീഴ്പ്പെടുത്തി. ഈ ശ്രമത്തിനിടെ ഒരു പോലീസുകാരനും പരിക്കേറ്റില്ല. പ്രതിയെ തൈമ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും, പിന്നീട് കോടതി വിധി നടപ്പാക്കുന്നതിനായി സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

Related News