ജലീബ് അൽ ഷുവൈക്കിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

  • 05/09/2025


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി 37 വയസ്സുള്ള പ്രവാസി പിടിയിലായി. ഇയാളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ ഏഴ് പാക്കറ്റ് മയക്കുമരുന്ന് കണ്ടെടുത്തു. തുടർന്ന്, ഇയാളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

പോലീസ് പട്രോളിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് പാക്കറ്റ് മയക്കുമരുന്നും മൂന്ന് പാക്കറ്റ് ക്രിസ്റ്റൽ മെത്തും കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തിൽ, പ്രതി ഒരു പ്രൊഫഷണൽ മയക്കുമരുന്ന് വിതരണക്കാരനാണെന്ന് സമ്മതിച്ചു. ഫോൺ വഴി മാത്രം ബന്ധപ്പെടുന്ന ഒരാൾ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിൽ മയക്കുമരുന്ന് വെച്ച് വിൽപന നടത്തുകയാണ് താൻ ചെയ്തിരുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related News