സൽമിയയിൽ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

  • 05/09/2025


കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി മൂന്ന് പ്രവാസികളെ ഹവല്ലി സുരക്ഷാ വിഭാഗം സൽമിയയിൽ വെച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പോലീസിനെ കണ്ടപ്പോൾ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പട്രോളിംഗ് സംഘം തടഞ്ഞു നിർത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ വിദേശികളാണെന്ന് സ്ഥിരീകരിച്ചു. കാറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന്, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, പണം എന്നിവ കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

Related News