സുരക്ഷാ പരിശോധന കർശനമാക്കി; മൈദാൻ ഹവല്ലിയിൽ നടന്ന പരിശോധനയിൽ 1,078 ട്രാഫിക് ടിക്കറ്റുകൾ നൽകി, 7 പേർ അറസ്റ്റിൽ

  • 06/09/2025



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം മൈദാൻ ഹവല്ലിയിൽ ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ, ട്രാഫിക് പരിശോധന നടത്തി. 2025 സെപ്റ്റംബർ 4 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 5 വെള്ളിയാഴ്ച പുലർച്ചെ വരെ എല്ലാ ഫീൽഡ് മേഖലകളുടെയും പങ്കാളിത്തത്തോടെയായിരുന്നു ഈ പരിശോധന. പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമെദ് മനാഹി അൽ-ദവാസിന്റെ മേൽനോട്ടത്തിലും ഫീൽഡ് മേഖലകളിലെ മേധാവികളുടെ നിരീക്ഷണത്തിലുമായിരുന്നു ഈ പരിശോധന.

പരിശോധനയിൽ 1,078 ട്രാഫിക് ടിക്കറ്റുകൾ നൽകി. റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 7 പേരെ അറസ്റ്റ് ചെയ്തു. കോടതി ആവശ്യപ്പെട്ട ഒരു വാഹനം പിടിച്ചെടുത്തു. വാറന്റ് ഉണ്ടായിരുന്ന 5 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമലംഘനങ്ങൾക്ക് 3 വാഹനങ്ങൾ പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച നിലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. എല്ലാ മേഖലകളിലും സുരക്ഷാ, ട്രാഫിക് പരിശോധനകൾ ശക്തമാക്കുമെന്നും രാജ്യത്തിൻ്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയുമാണ് തങ്ങളുടെ മുൻഗണനയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News