‘സഹേൽ’ ആപ്ലിക്കേഷൻ; 9.2 മില്യൺ ഉപയോക്താക്കളും 110 ദശലക്ഷം ഇടപാടുകളും

  • 07/09/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കി.

ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. ആശയവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ, സാഹെൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ആപ്പിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദമായ അവതരണം നടത്തി.

മന്ത്രിസഭാ യോഗം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ 50 വ്യാവസായിക, സേവന, കരകൗശല പ്ലോട്ടുകളുടെ ലൈസൻസ് ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിയമലംഘകർക്കെതിരെ തുടർന്നും നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-ഒജൈൽ ഉറപ്പ് നൽകി.

Related News