ചെങ്കടലിലെ കേബിൾ തകരാർ: കുവൈത്തിലെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചില്ല

  • 08/09/2025



കുവൈത്ത് സിറ്റി: ചെങ്കടലിൽ ജി.സി.എക്സ് (GCX) ഫാൾക്കൺ കേബിളുകളിലൊന്ന് മുറിഞ്ഞതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (CITC) അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേബിളിന് തകരാർ സംഭവിച്ചതെന്നും, ഇത് മൊത്തം 30 ജിഗാബൈറ്റ് ശേഷിയുള്ള മൂന്ന് അന്താരാഷ്ട്ര സർക്യൂട്ടുകളെ ബാധിച്ചതായും അധികൃതർ അറിയിച്ചു.

കുവൈത്ത് സ്റ്റേഷൻ മാനേജ്‌മെന്റുമായി സഹകരിച്ച് സാങ്കേതിക ടീമുകൾ നടത്തിയ പരിശോധനയിൽ, കേബിൾ തകരാർ കുവൈത്തിലെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. തകരാർ സംഭവിച്ചയുടൻ തന്നെ ടീമുകൾ പ്രവർത്തനമാരംഭിക്കുകയും, വൈകുന്നേരം 8:00-ഓടെ ട്രാഫിക് ബദൽ കേബിളിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ എല്ലാ ബാധിത സ്റ്റേഷനുകളിലും സേവനം പുനഃസ്ഥാപിച്ചു.

സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ കുവൈത്ത് സ്വീകരിച്ച മുൻകരുതലുകൾ ഫലപ്രദമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

Related News