ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ; സർക്കാർ സമിതിയുടെ യോഗം ചേർന്നു

  • 09/09/2025


കുവൈത്ത് സിറ്റി: രാജ്യത്തെ മത സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ സമിതിയുടെ രണ്ടാമത്തെ യോഗം, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. മതപരമായ പ്രവർത്തനങ്ങളെ നിയമപരമായ ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്നതിനും, രാജ്യത്തിന്റെ പ്രാദേശികവും അന്തർദേശീയവുമായ നില ഭദ്രമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ യോഗം ചേർന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് സമൂഹത്തിന് സേവനം നൽകുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ വിലയിരുത്തി.

ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി മുഹമ്മദ് അൽ-വാസ്മി, മുനിസിപ്പൽ, ഭവനകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ-മെഷാരി, നീതിന്യായ മന്ത്രി നാസർ അൽ-സുമൈത്ത്, ഫത്വ, നിയമനിർമ്മാണ വകുപ്പ് മേധാവി സലാഹ് അൽ-മാജിദ്, വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Related News