വീണ്ടും വ്യാജമദ്യം? കുവൈത്തിൽ രണ്ടുപ്രവാസികൾ ഗുരുതരാവസ്ഥയിൽ

  • 10/09/2025


കുഡവൈറ് സിറ്റി : മദ്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ രാജ്യക്കാരും ഒരുമിച്ച് താമസിക്കുന്നവരുമായ 25 ഉം 26 ഉം വയസ്സുള്ള പുരുഷന്മാർ രാവിലെ 8:00 മണിയോടെ കോമ അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിയത്.

സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡോക്ടർമാർ ഉടൻ തന്നെ എംആർഐ സ്കാനുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾ നടത്തി രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രി അധികൃതർ ഉടൻ തന്നെ ഓപ്പറേഷൻസ് റൂമിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും അറിയിച്ചു.

അവരുടെ അവസ്ഥയുടെ കൃത്യമായ കാരണം അന്വേഷണത്തിലാണ്, ഇവർ വിഷലിപ്തമായ മദ്യം കഴിച്ചതിനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. സംശയിക്കപ്പെടുന്ന പദാർത്ഥത്തിന്റെ സാമ്പിളുകൾ അത് കലർന്ന മദ്യമാണോ എന്ന് സ്ഥിരീകരിക്കാൻ വിശകലനം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസവും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവയിൽ പലതും മരണത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

Related News