ഇസ്രായേൽ ആക്രമണത്തിൽ ഖത്തറിന് പൂർണ്ണ പിന്തുണ; കിരീടാവകാശി ഖത്തറിൽ

  • 11/09/2025



ദോഹ: ഖത്തറിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട്, സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്‍റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രതിനിധി. കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച വൈകുന്നേരം ലുസൈൽ കൊട്ടാരത്തിൽ വെച്ച് നടന്ന കിരീടാവകാശിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ദോഹയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരംഗം വീരമൃത്യു വരിച്ചതിൽ കുവൈത്ത് അമീറിന്റെ അനുശോചനവും അഗാധമായ ദുഃഖവും കിരീടാവകാശി അറിയിച്ചു. മരിച്ചയാൾക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ എന്നും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു. ഖത്തറിനെതിരെയുള്ള ക്രൂരമായ ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിക്കുന്നെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും കിരീടാവകാശി പറഞ്ഞു.

ഖത്തറിൽ നടന്ന യോഗത്തിൽ അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ-അലിയും ദിവാൻ ഓഫ് ഹിസ് ഹൈനസ് കിരീടാവകാശി ഷെയ്ഖ് താമർ ജാബർ അൽ-അഹ്മദ് അൽ-സബാഹും പങ്കെടുത്തു.

Related News