ട്രാഫിക് മുന്നറിയിപ്പ്: ദമാസ്കസ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും

  • 11/09/2025



കുവൈത്ത് സിറ്റി: നാലാം റിംഗ് റോഡിലേക്കുള്ള ദമാസ്കസ് സ്ട്രീറ്റ് പൂർണ്ണമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ട്രാഫിക് ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ചാണ് ഈ നടപടി. അടച്ചിടൽ സമയം തുടങ്ങുന്നത് 2025 സെപ്റ്റംബർ 11, വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കാണ്. 2025 സെപ്റ്റംബർ 14, ഞായറാഴ്ച പുലർച്ചെ അവസാനിക്കും. ഈ റോഡ് ഉപയോഗിക്കുന്ന വാഹനയാത്രികർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related News