വ്യാജ നെയ്യ് അടക്കമുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച സംഘം പിടിയിൽ; സിറിയൻ, ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

  • 12/09/2025



കുവൈത്ത് സിറ്റി: മിഷ്രിഫിൽ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്ത രണ്ട് പേരെ ഹവല്ലി സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരാൾ സിറിയൻ പൗരനും മറ്റൊരാൾ ഇന്ത്യൻ പൗരനുമാണ്.

ഇരുവരും വാടകവീട്ടിൽ വ്യാജ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പലതരം ചേരുവകൾ എണ്ണയുമായി കലർത്തി നെയ്യായി പാക്ക് ചെയ്ത് ഇവർ വിൽപന നടത്തിയിരുന്നു. കൂടാതെ, ഇറക്കുമതി ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ പല ഉത്പന്നങ്ങളുടെയും നിർമ്മാണ രാജ്യം മാറ്റിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ റെയ്ഡ് നടത്തിയത്. വ്യാജ ഉത്പന്നങ്ങളും നിർമ്മാണ സ്ഥലവും അധികൃതർ കണ്ടുകെട്ടി. പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Related News