200,000 ദിനാറിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; ജാമ്യത്തിലിറങ്ങിയ പ്രതി പിടിയിൽ

  • 13/09/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ തിരക്കേറിയ മുബാറക്കിയ മാർക്കറ്റിലെ ഒരു ജ്വല്ലറിയിൽ നിന്ന് മൂന്ന് സ്വർണ്ണ വളകൾ മോഷ്ടിച്ച കേസിൽ പിടികൂടിയത് കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സ്ഥിരം പ്രതിയെ. സമാനമായ കേസിൽ ജാമ്യത്തിലിറങ്ങി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇവർ വീണ്ടും മോഷണം നടത്തിയത്. 

പ്രതിക്കൊപ്പം ഒരു സ്ത്രീയേക്കൂടി ഹവല്ലി ഡിറ്റക്റ്റീവുകൾ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. മിഷ്രിഫിലെ ഒരു ഷോറൂമിൽ നിന്ന് 200,000 ദിനാറിലധികം വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇരുവരെയും പിടികൂടിയത്. പുതിയ കേസിൽ, പ്രതി ഒരു നിഖാബ് ധരിച്ച് ജ്വല്ലറിയിൽ പ്രവേശിച്ചു. വിൽപ്പനക്കാരനെ കബളിപ്പിച്ച് മൂന്ന് വളകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതായി ജ്വല്ലറി മാനേജർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ഈ പ്രതിയെ സലഹിയ പോലീസ് സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തു.

Related News