വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർഹൗസിൽ അതിക്രമിച്ച് കയറി; ശക്തമായ നടപടിക്ക് ഒരുങ്ങി മന്ത്രാലയം

  • 13/09/2025



കുവൈത്ത് സിറ്റി: സുബാൻ മേഖലയിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർഹൗസിലേക്ക് അനധികൃതമായി കടന്നുകയറിയ വ്യക്തിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പദവി അവകാശപ്പെട്ടെത്തിയ ഇയാൾ വെയർഹൗസിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും പൂർണ്ണമായി തള്ളിക്കളയുകയും ചെയ്യുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ മന്ത്രാലയം സുരക്ഷാ അധികാരികൾക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളെ നശിപ്പിക്കാനോ ആക്രമിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News