തൊഴിലാളിയുടെ ശമ്പളം നൽകാത്തതിന് കുവൈത്തിൽ കമ്പനി ഉടമയ്ക്ക് 5,000 ദിനാർ പിഴ

  • 13/09/2025


കുവൈത്ത് സിറ്റി: തൊഴിലാളിയുടെ ശമ്പളം നൽകാത്തതിനെ തുടർന്ന് ഒരു കമ്പനി ഉടമയ്ക്ക് 5,000 ദിനാർ പിഴ ചുമത്തി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി പ്രഖ്യാപിച്ചു. പുതിയ താമസ നിയമത്തിലെ ആർട്ടിക്കിൾ 19-നെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. റിക്രൂട്ട് ചെയ്ത ആവശ്യത്തിനല്ലാതെ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നതും, ലൈസൻസില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും, അവരുടെ ശമ്പളം തടഞ്ഞുവെക്കുന്നതും ഈ നിയമം വിലക്കുന്നു.

2024 ജൂലൈ 15-ന് കുവൈത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലാണ് പബ്ലിക് പ്രോസിക്യൂഷൻ തൊഴിലുടമയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. ജോലി ചെയ്യുന്ന കാലയളവിൽ തൊഴിലാളിക്ക് ശമ്പളം നൽകാത്തതിനാണ് കേസ്.

തൊഴിലാളിയുടെ തൊഴിലുടമയും മാനേജരും പ്രതിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിദേശികളുടെ താമസ നിയമം സംബന്ധിച്ചുള്ള 2024-ലെ നിയമം 114-ലെ ആർട്ടിക്കിൾ 1/19, 7/27, 29 എന്നിവ പ്രകാരമുള്ള ശിക്ഷകൾ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. പുതിയ നിയമം വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണ്ണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.

Related News