ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പരിസ്ഥിതി നിരീക്ഷണത്തിനുള്ള പ്രാദേശിക കേന്ദ്രമായി കുവൈത്തിലെ ലാബിനെ അംഗീകരിച്ചു.

  • 18/09/2025



കുവൈത്ത് സിറ്റി: ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA) കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (KISR) റേഡിയേഷൻ മെഷർമെൻ്റ് ലാബോറട്ടറിക്ക് (RML) പ്രാദേശിക കേന്ദ്രമെന്ന പദവി നൽകി. പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങൾക്കായുള്ള ARASIA പ്രോഗ്രാമിന് കീഴിലാണ് ഈ അംഗീകാരം ലഭിച്ചത്. 69-ാമത് IAEA വാർഷിക സമ്മേളനത്തിൽ പങ്കെടുക്കവെ KISR ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ-ഹുമൈദാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ അംഗീകാരം, ലാബിന്റെ നൂതന സാങ്കേതിക കഴിവുകളും ഉയർന്ന നിലവാരമുള്ള സംവിധാനങ്ങളും, IAEA യുടെ നേതൃത്വത്തിലുള്ള പ്രാദേശിക പരിസ്ഥിതി റേഡിയോളജിക്കൽ നിരീക്ഷണ സംരംഭങ്ങളിലെ ശക്തമായ സഹകരണവും പ്രതിഫലിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക റേഡിയോആക്ടീവിറ്റി നിരീക്ഷണത്തിനുള്ള പ്രാദേശിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും, സാമ്പിൾ ശേഖരണത്തിലും അളക്കലുകളിലും ഏകീകൃത രീതികൾ കൊണ്ടുവരുന്നതിലും, ഡാറ്റാ കൈമാറ്റം എളുപ്പത്തിലാക്കുന്നതിലും ലാബ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഡോ. അൽ-ഹുമൈദാൻ പറഞ്ഞു. ഇത് കുവൈത്തിലെയും ഈ മേഖലയിലെയും പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News