അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രി

  • 18/09/2025


കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ സുരക്ഷാ മേഖലകൾ തമ്മിലുള്ള ഏകോപനവും സഹകരണവും വളരെ പ്രധാനപ്പെട്ടതാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ഏത് അടിയന്തര സാഹചര്യങ്ങളെയും വേഗത്തിൽ നേരിടാൻ ഫീൽഡ് തലത്തിൽ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ അവരുടെ കടമകൾ നിറവേറ്റുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രാജ്യത്തെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരും സുരക്ഷാ വിഭാഗം മേധാവികളുമായി അൽ-യൂസഫ് ഒരു കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ, പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ രാജ്യത്തെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. "സ്കൂളുകൾക്കും പ്രധാനപ്പെട്ട സ്ഥലങ്ങൾക്കും ചുറ്റുമുള്ള സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിക്കാനും, തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കാനും, ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതും ജീവൻ അപകടത്തിലാക്കുന്നതുമായ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും" അദ്ദേഹം നിർദ്ദേശം നൽകി.

Related News