കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; പരസ്യങ്ങൾ മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ മാത്രം

  • 18/09/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും പരസ്യ ലൈസൻസുകളുടെ മേൽനോട്ടം ശക്തമാക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. വിവിധ വാണിജ്യ സ്ഥാപനങ്ങളിലെ ആരോഗ്യ ലൈസൻസുകളും പരസ്യങ്ങളും പരിശോധിക്കാൻ ഫീൽഡ് ഇൻസ്പെക്ഷൻ ക്യാമ്പെയ്‌നുകൾ നടത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഒരു ഷോപ്പിംഗ് മാളിൽ നടത്തിയ പരിശോധനയ്ക്കിടെ, ഹവല്ലി മുനിസിപ്പാലിറ്റി ടീം സൂപ്പർവൈസറും തലവനുമായ ബദർ അൽ-നജ്ദിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ള പരസ്യ ലൈസൻസുകൾ സാധുതയുള്ളതാണോ എന്ന് ഉറപ്പാക്കുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം.

റൂഫ്‌ടോപ്പ് പരസ്യങ്ങൾ, സ്ക്രീനുകൾ, വാണിജ്യ സമുച്ചയങ്ങളിലെ പരസ്യങ്ങൾ എന്നിവയ്ക്ക് മുനിസിപ്പാലിറ്റിയുടെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചുള്ള പെർമിറ്റുകളുണ്ടോ എന്നും പരിശോധിക്കുമെന്ന് അൽ-നജ്ദി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News