‘സഹെൽ’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു, ഗാർഹിക തൊഴിലാളിയുടെ വിവരങ്ങൾ ലഭ്യമാകും

  • 18/09/2025



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ‘സാഹൽ’ (Sahel) ആപ്പിലൂടെ ഗാർഹിക തൊഴിലാളിയുടെ നിയമനത്തിന് യോഗ്യത പരിശോധിക്കാനുള്ള പുതിയ സേവനം ആരംഭിച്ചതായി അറിയിച്ചു.

ഇതിനായി ഉപയോക്താക്കൾക്ക് ഗാർഹിക തൊഴിലാളിയുടെ പാസ്പോർട്ട് നമ്പറും പൗരത്വവും നൽകുക മാത്രമാണ് വേണ്ടത്. തുടർന്ന്, ആ വ്യക്തിക്കായി ഇതിനകം ഒരു വിസ അനുവദിച്ചിട്ടുണ്ടോ എന്ന് ഉടൻ തന്നെ ആപ്പ് കാണിച്ചുതരും.

ഈ സംവിധാനം വഴി ഒരേ വ്യക്തിക്കായി ഒരേ സമയം പല വിസകളും അപേക്ഷിക്കപ്പെടുന്നതും അപേക്ഷകൾ നിരസിക്കപ്പെടുന്നതും ഒഴിവാക്കാൻ സാധിക്കും. നിയമന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളിയുടെ യോഗ്യത ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം.

Related News