സ്ലീപ് അപ്നിയക്ക് പുതിയ ചികിത്സ; കുവൈത്തിൽ നൂതന ശസ്ത്രക്രിയ വിജയകരം

  • 20/09/2025


കുവൈത്ത് സിറ്റി: സ്ലീപ് അപ്നിയ രോഗം ചികിത്സിക്കുന്നതിനായി ഹൈപ്പോഗ്ലോസൽ നെർവ് ഉത്തേജിപ്പിക്കുന്ന ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിക്കുന്ന നൂതന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെയ്ൻ സെൻ്റർ. ചെവി, മൂക്ക്, തല, കഴുത്ത് ശസ്ത്രക്രിയകളിൽ വിദഗ്ധനായ ഡോ. മുത്‌ലഖ് അൽ സിഹാൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. 50-നും 80-നും ഇടയിൽ പ്രായമുള്ള നാല് കുവൈത്തി പൗരന്മാരിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയകൾ വിജയകരമായിരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. മന്ത്രി ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ-അവാദി, അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരി എന്നിവരുടെ പിന്തുണയോടെയും മേൽനോട്ടത്തിലും സർക്കാർ ആശുപത്രികളിൽ ഏറ്റവും പുതിയ ആഗോള ശസ്ത്രക്രിയാ സാങ്കേതികവിദ്യകൾ നൽകുന്നത് മന്ത്രാലയം തുടരുന്നു.

Related News