റൗദയിൽ വീടിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

  • 20/09/2025


കുവൈത്ത് സിറ്റി: റൗദയിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അൽ ഷഹീദ്, ഹവല്ലി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു.

വീട്ടിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും ഉടനടി ഒഴിപ്പിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം, പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Related News