ഗതാഗത നിയമങ്ങൾ കർശനമാക്കാൻ കുവൈത്ത്; കുറ്റവാളികളെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ

  • 20/09/2025



കുവൈത്ത് സിറ്റി: സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിനും വേണ്ടി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ ശക്തമാക്കി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്‌വാനി, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്ടർ മേധാവി ബ്രിഗേഡിയർ അൻവർ അൽ-യത്താമ എന്നിവരുടെ മേൽനോട്ടത്തിലാണ് സബാഹ് അൽ സലേം ഏരിയയിൽ സുരക്ഷാ പരിശോധന നടന്നത്.

സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്ടർ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്യാമ്പയിനിൻ്റെ ഭാഗമായി. കുറ്റവാളികളെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related News