വാനനിരീക്ഷണത്തിന് തയ്യാറെടുക്കാം; കുവൈത്തിൽ ഇന്ന് ആകാശ വിസ്മയം

  • 21/09/2025


കുവൈത്ത് സിറ്റി: സെപ്റ്റംബർ 21 (ഞായറാഴ്ച) വാനനിരീക്ഷണത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട് അൽ-ഉജൈരി സയന്റിഫിക് സെന്റർ. ഗ്രഹങ്ങളുടെ കൂട്ടത്തിൽ വലയമുള്ള ശനി ഗ്രഹം ഭൂമിക്ക് അഭിമുഖമായി വരും. അതിനാൽ, സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ ശനി ഗ്രഹത്തെ കാണാൻ സാധിക്കും.

അടുത്ത ചൊവ്വാഴ്ച (സെപ്റ്റംബർ 23) റബീഉൽ ആഖിർ 1447 AH മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്നും, അടുത്ത തിങ്കളാഴ്ച റബീഉൽ അവ്വൽ മാസത്തിലെ അവസാന ദിവസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബീഉൽ ആഖിർ 1447 AH മാസത്തിലെ ചന്ദ്രക്കല നാളെ രാത്രി 10:55-ന് കുവൈത്ത് സമയം പ്രകാരം ഉദിക്കുമെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ കൂട്ടിച്ചേർത്തു.

Related News