ഗ്യാസ് സിലിണ്ടർ- അനുബന്ധ ഉപകരണങ്ങൾ; പുതിയ നിയമം പ്രാപല്യത്തിൽ

  • 21/09/2025


കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം 2025 ലെ തീരുമാനം നമ്പർ (169) ഔദ്യോഗിക ഗസറ്റ് കുവൈത്ത് അൽ-യൗം–ൽ പ്രസിദ്ധീകരിച്ചു. 1986-ലെ തീരുമാനം നമ്പർ (33)-ലും 2003-ലെ തീരുമാനം നമ്പർ (83)-ലും ചില പ്രധാന ഭേദഗതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പ്രധാന ഭേദഗതികൾ:

ക്ലോസ്സ് 2 (തീരുമാനം 33/1986): ഇനി മുതൽ കുവൈത്ത് ഓയിൽ കമ്പനി (KOC), കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) എന്നീ സ്ഥാപനങ്ങൾക്ക് മാത്രമേ ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും കുവൈറ്റിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും അധികാരമുള്ളു.

തീരുമാനം 83/2003 ഭേദഗതി: KOC അല്ലെങ്കിൽ KNPC ഇറക്കുമതി ചെയ്തിട്ടില്ലെങ്കിൽ ഗ്യാസ് സിലിണ്ടറുകൾ, റെഗുലേറ്ററുകൾ, ഹോസ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര വ്യാപാരം നിരോധിച്ചു.

പ്രാവർത്തിക ചുമതല: ഗ്യാസ് സിലിണ്ടർ നിറയ്ക്കുന്ന പ്ലാന്റുകളുടെ ഉടമസ്ഥാവകാശം KOCയിൽ നിന്ന് KNPCയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പ്രാവർത്തിക ചുമതല KNPC ഏറ്റെടുക്കും.

1986-ലെ തീരുമാനം (33)യും 2003-ലെ തീരുമാനം (83)യും പുതിയ ഭേദഗതികൾ ഒഴികെ നിലവിൽ തുടരും.

എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ഈ തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതൽ നടപ്പാക്കണം.

പുതിയ തീരുമാനം ഗ്യാസ് സിലിണ്ടർ വിപണിയെ കൂടുതൽ നിയന്ത്രണത്തിലാക്കി, ഇറക്കുമതി–വിതരണം സംബന്ധിച്ച അധികാരം KNPC, KOC എന്നീ ദേശീയ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്നതാണ്. ഈ തീരുമാനം നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും ബാധ്യസ്ഥരാണ്, ഇത് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

Related News