ഗാർഹിക തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  • 21/09/2025

കുവൈത്ത് സിറ്റി: ബയാൻ ഏരിയയിൽ സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഗാർഹിക തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർ നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Related News