ആർഎസ്‌വി വാക്സിനും കുവൈത്തിൽ ലഭ്യമാക്കും

  • 21/09/2025



കുവൈത്ത് സിറ്റി: കൊവിഡ് വാക്സിനുകൾക്ക് സമാനമായി ആർഎസ്‌വി വാക്സിനും കുവൈത്തിൽ ലഭ്യമാക്കും. റസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) വാക്സിനും മോണോക്ലോണൽ ആന്റിബോഡികളും രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി തീരുമാനമെടുത്തു. ഇത് ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കാൻ സഹായിക്കും.

ഈ വൈറസ് പ്രധാനമായും ശരത്കാലത്തും ശൈത്യകാലത്തും പടർന്ന് പിടിക്കുന്നതാണ്. ഇത് കുട്ടികളിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും. ഈ വാക്സിൻ രോഗം പടരുന്നത് തടയാനും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് കുറക്കാനും ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Related News