ഓവർടേക്കിങ് നിയമലംഘനം കണ്ടെത്താൻ ഡ്രോണുകൾ ; കുവൈത്ത് ട്രാഫിക് വിഭാഗം കർശന നടപടികളിലേക്ക്, 249 പേർക്ക് പിഴ ചുമത്തി

  • 21/09/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ ഓവർടേക്കിങ് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ട്രാഫിക് വിഭാഗം. 24 മണിക്കൂറിനിടെ 249 പേർക്ക് പിഴ ചുമത്തി. ഗതാഗത തടസ്സമുണ്ടാക്കുന്ന ഈ നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ കർശനമായ ക്യാമ്പയിനുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രാഫിക് വിഭാഗം അറിയിച്ചു.

മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗങ്ങളായ എമർജൻസി പട്രോൾ, പബ്ലിക് സെക്യൂരിറ്റി, ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ്, സെൻട്രൽ കൺട്രോൾ റൂം എന്നിവയുമായി സഹകരിച്ചാണ് പരിശോധന. ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകളും ഡ്രോണുകളും ഉപയോഗിക്കുന്നതായി അധികൃതർ അറിയിച്ചു.

വടക്കൻ റോഡ് പട്രോൾ മേധാവി മേജർ സുലൈമാൻ അൽ-ഫൈലകാവി അൽ-അക്ബാർ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഓവർടേക്കിങ്ങും ഗതാഗത തടസ്സമുണ്ടാക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾക്ക് വാഹനം രണ്ട് മാസം വരെ കണ്ടുകെട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News