കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ ഞ്ഞെട്ടിക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ; 31,643 ട്രാഫിക് ടിക്കറ്റുകൾ നൽകി

  • 21/09/2025



കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കിടെ കുവൈത്തിലെ വിവിധ ട്രാഫിക് ക്യാമ്പയിനുകളിൽ 31,643 ട്രാഫിക് ടിക്കറ്റുകൾ നൽകിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പയിൻ നടത്തിയത്.

34 പേരെ പിടികൂടുകയും 39 കാറുകളും 9 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 18 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.

കഴിഞ്ഞ ആഴ്ച ട്രാഫിക് വിഭാഗം 3,588 ട്രാഫിക് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഫഹദ് അൽ-ഈസ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിൽ 1,282 അപകടങ്ങളും 236 കൂട്ടിയിടികളും പരിക്കുകളുമാണ്.

Related News