നോർക്ക സേവനങ്ങൾക്കായി വെൽ‍ഫെയർ ഡെസ്ക്കുകൾ സജീവം

  • 22/09/2025


"അടുത്തറിയാം പ്രവാസി ക്ഷേമ പദ്ധതികൾ " എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ
ഭാ​ഗമായി കുവൈത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വെൽഫെയർ ഡെസ്ക്കുകൾ സജീവമായി പ്രവർത്തിക്കുന്നതായി പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. നോർക്ക കെയർ ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം നോർക്ക ഐഡി കാർഡിനായി നിരവധി പേരാണ് വെൽഫെയർ ഡെസ്ക്കുകളിലേക്ക് വിളിക്കുന്നത്. കാമ്പയിനിന്റെ ഭാ​ഗമായി ഇതിനകം 250 ൽ അധികം പേർക്ക് ഐഡി കാർഡിന്റെ ഡിജിറ്റൽ കോപ്പി നൽകിക്കഴിഞ്ഞു. കുവൈത്തിൽ 9 കേന്ദ്രങ്ങളിലായി ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ

കുവൈത്ത് സിറ്റി- 66320515
റിഗ്ഗായി 50468796
അബ്ബാസിയ - 66388746
ജലീബ് - 90981749
ഫർവ്വാനിയ-99588431
ഖൈത്താൻ-60010194
സാൽമിയ-66430579
അബൂഹലീഫ- 90963989
ഫഹാഹീൽ- 65975080

കേരള സർക്കാരിൻ്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ഒരു മാസക്കാലം നീണ്ടു നിൽകുന്ന കാമ്പയിനാണ് സംഘടിപ്പിട്ടുള്ളത്. നോർക്ക ഐഡി കാർഡിന് പുറമെ പ്രവാസി ക്ഷേമനിധി ,പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി അപേക്ഷ സേവനങ്ങളും പെൻഷൻ യോഗ്യത നേടിയവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായവും കേന്ദ്രങ്ങളിൽ ലഭ്യമാണ്.

Related News