ലഹരിമരുന്ന് കേസ്: രണ്ട് നീതിന്യായ വകുപ്പ് ജീവനക്കാരെ വിട്ടയച്ചു; ഒരാൾ കസ്റ്റഡിയിൽ തുടരും

  • 23/09/2025



കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ രണ്ട് നീതിന്യായ വകുപ്പ് ജീവനക്കാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാൻ ജഡ്ജി ഉത്തരവിട്ടു. മൂന്നാമത്തെ ജീവനക്കാരൻ (കോടതി സെഷൻ സെക്രട്ടറി) അന്വേഷണം തീരുന്നത് വരെ കസ്റ്റഡിയിൽ തുടരും. പ്രതികളിലൊരാളുടെ അമ്മയെയും രണ്ട് സഹോദരിമാരെയും 500 ദിനാർ ജാമ്യത്തിൽ വിട്ടയക്കാനും ജഡ്ജി ഉത്തരവിട്ടു. ലഹരിമരുന്ന് ഉപയോഗിക്കാനും വിൽക്കാനും ശ്രമിച്ചതിന് മൂന്ന് നീതിന്യായ വകുപ്പ് ജീവനക്കാരെയും പ്രതികളിലൊരാളുടെ അമ്മയെയും രണ്ട് സഹോദരിമാരെയും 21 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇവരെ ദോഹയിൽ വെച്ച് ലഹരിമരുന്ന് കൈവശം വെച്ചതിന് പിടികൂടുകയായിരുന്നു.

പ്രതികളിൽ നിന്ന് മരിജുവാനയും, ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഒരുതരം ഉപകരണവും, ഒഴിഞ്ഞ ബാഗുകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനയ്ക്കിടെ പ്രതികളിലൊരാളുടെ അമ്മയും രണ്ട് സഹോദരിമാരും ഉദ്യോഗസ്ഥരെ മർദ്ദിച്ചു. മറ്റൊരു സഹോദരി ഒരു ഉദ്യോഗസ്ഥൻ്റെ കൈകളിൽ ചില്ല് വാതിൽ കൊണ്ട് ഇടിച്ചതിനെ തുടർന്ന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Related News