ആരോഗ്യ, പരസ്യ ലൈസൻസകളുടെ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 23/09/2025

 


കുവൈത്ത് സിറ്റി: കുവൈത്തിലെ കടകളിലെ ആരോഗ്യ, പരസ്യ ലൈസൻസുകൾ പരിശോധിക്കുന്നതിനായി മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ ആറ് നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഗവർണറേറ്റ് ടീം മേധാവി ഫഹദ് അൽ മുഹൈൽബി ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കടകളും പരസ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പരിശോധനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

പരിശോധനയിൽ ഫീൽഡ് ടീമുകൾ എല്ലാ പരസ്യ ലൈസൻസുകളുടെയും നിയമസാധുത പരിശോധിക്കുകയും നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയുടെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അൽ-മുഹൈൽബി ഓര്‍മ്മിപ്പിച്ചു. മുനിസിപ്പൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സുരക്ഷാ വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Related News