കുവൈത്തിൽ നിന്നും മുഴു നീള സിനിമയുമായി റെസാനോ പ്രൊഡക്ഷൻ.

  • 23/09/2025



കുവൈറ്റ് സിറ്റി : റെസാനോ പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കുന്ന പുതിയ മലയാളം സിനിമ ക്യാപ്റ്റൻ നിക്കോളാസിന്റെ പൂജാ ചടങ്ങ് ഫഹാഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുവൈത്തിലെ കുടുംബ പ്രേഷകരുടെ ഇഷ്ട സംവിധായകൻ സാബു സൂര്യചിത്രയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ മാത്യു നിമ്മാണം നിർവഹിക്കുന്ന ക്യാപ്റ്റൻ നിക്കോളാസിൽ കുവൈത്തിലെ പ്രമുഖ കലാകാരന്മാരായ ജിനുവൈകത്, ഉണ്ണികയ്മൾ.,അഖിലആൻവി, മിത്തുചെറിയാൻ, വട്ടിയൂർകാവ് കൃഷ്‌കുമാർ , പ്രമോദ്മേനോൻ, സജീവ് നാരായൺ തുടങ്ങിയവർ അഭിനയിക്കുന്നു. പൂർണമായും കുവൈത്തിൽ വെച്ച് ചീത്രീകരിക്കുന്ന . സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു ത്രില്ലർ സിനിമയാണ് ക്യാപ്റ്റൻ നിക്കോളാസെന്ന് സംവിധായകൻ സാബു പറഞ്ഞു. 
പ്രൊഡ്യൂസർ ഷെറിൻ മാത്യു ആദ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാംഗവും കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ സത്താർ കുന്നിൽ ഉത്ഘാടനം നിർവഹിച്ചു. ചിത്രത്തിന് കഥാപാശ്ചാത്തലവും സാങ്കേതിക മികവും നൽകുന്ന പുതിയ തലമുറയുടെ പരിശ്രമം മലയാളി പ്രേക്ഷകർക്ക് പുതുമയേകും എന്ന് സത്താർ കുന്നിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .
ക്യാപ്റ്റൻ നിക്കോളാസ് സിനിമയുടെ പോസ്റ്റർ നാടക പ്രവർത്തകൻ ബാബുജി ബത്തേരി പ്രകാശനം ചെയ്തു. സിനിമ നാടക സംവിധായകനായ ഷെമീജ് കുമാർ ആശംസകൾ നേർന്നു സംസാരിച്ചു.
കുവൈറ്റിലെ നിരവധി സംസ്‍കാരിക പ്രമുഖരും മാധ്യമ പ്രവർത്തകരും
,കലാസ്നേഹികളും ചടങ്ങിൽ പങ്കെടുത്തു.

വട്ടിയൂർകാവ് കൃഷ്ണകുമാർ സ്വാഗതവും ബിവിൻ തോമസ് നന്ദിയും പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ ലിയോ കിഴക്കേവീടാൻ ചടങ്ങുകൾ നിയന്ത്രിച്ചു.

Related News