തൊഴിലിടങ്ങളിലെ പരിക്കുകൾക്ക് നഷ്ടപരിഹാരം; അപേക്ഷകൾ പരിശോധിക്കാൻ കുവൈത്ത് ജുഡീഷ്യൽ കമ്മിറ്റിക്ക് രൂപം നൽകി

  • 23/09/2025


കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലെ പരിക്കുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ പരിശോധിക്കാൻ കുവൈത്ത് ജുഡീഷ്യൽ കമ്മിറ്റിക്ക് രൂപം നൽകി. നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്തിറക്കിയത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗമിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

തീരുമാനത്തിലെ ഒന്നാം വകുപ്പ് അനുസരിച്ച്, കമ്മിറ്റിയുടെ ഘടന താഴെ പറയുന്നവരാണ്:

ഖാലിദ് മുഹമ്മദ് ഖലീഫ അൽ-ഖുറാഫി, അപ്പീൽ കോടതി ജഡ്ജി - ചെയർമാൻ

ഷെയ്ഖ മുഹമ്മദ് അൽ-ഷമ്മാലി, ധനകാര്യ മന്ത്രാലയ പ്രതിനിധി - അംഗം

തുറാഹ് നാസർ അൽ-റൗദാൻ, ഫത്വ ആൻഡ് ലെജിസ്ലേഷൻ വകുപ്പ് പ്രതിനിധി - അംഗം

ദലാൽ അബ്ദുൽറഹ്മാൻ അൽ-ഖത്താൻ, സെക്രട്ടേറിയറ്റ് വിഭാഗം മേധാവി - റിപ്പോർട്ടർ

ഷൈമ മുഹമ്മദ് അൽ-ജാസിം, സീനിയർ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ - സെക്രട്ടറി

ദാന അലി ഹുസൈൻ അൽ-ഹെലാലി, സീനിയർ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ - സെക്രട്ടറി

തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Related News