അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു; പുതിയ റൗണ്ടെബൗട്ടിനായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

  • 23/09/2025



കുവൈത്ത് സിറ്റി: പുതിയ റൗണ്ടെബൗളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു. അൽ-ഗൗസ് സ്ട്രീറ്റിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്കുള്ള റോഡാണ് ഇന്ന് വൈകുന്നേരം മുതൽ അടച്ചത്. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഖലീഫ അൽ-ജാരി സ്ട്രീറ്റ് 210-മായി അൽ-ഗൗസ് സ്ട്രീറ്റ് കൂടിച്ചേരുന്ന ഭാഗത്താണ് പുതിയ റൗണ്ടെബൗട്ട് നിർമ്മിക്കുന്നത്. ഇത് ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് പകരം റൂട്ട് ഉപയോഗിക്കാമെന്നും അതോറിറ്റി അറിയിച്ചു. ഗ്യാസ് സ്റ്റേഷന് എതിർവശത്തുള്ള റൗണ്ടെബൗൾ വഴി യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

Related News