രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ, കോളടിച്ച് പ്രവാസികൾ; അറിയാം ഇന്നത്തെ വിനിമയ നിരക്ക്

  • 23/09/2025

കുവൈറ്റ് സിറ്റി : യുഎസ് നയങ്ങളുടെ ആഘാതത്തിൽ തകർന്നടിഞ്ഞ് രൂപയും ഇന്ത്യൻ ഓഹരി വിപണിയും. ഡോളറിനെതിരെ രൂപ റെക്കോർഡ് തകർച്ചയാണ് നേരിട്ടത്. അതേസമയം പ്രവാസികൾക്ക് എക്സ്ചേഞ്ചിൽ ദിനാറിന് 288 രൂപയാണ് മിക്ക കമ്പനികളും നൽകുന്നത്. കൂടിയ റേറ്റും,  മാസാവസാനവുമായതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ നല്ല തിരക്കാണ് എക്സ്ചേഞ്ച്കളിൽ അനുഭവപ്പെടുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം ഔദ്യോഗികമായി പട്ടികപ്പെടുത്തിയിരിക്കുന്ന പ്രകാരം, സ്വർണ്ണത്തിന്  കുവൈറ്റിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ 1 ഗ്രാമിന് ഏകദേശം 36.117 കുവൈറ്റ് ദിനാർ (KWD) ആണ്. മറ്റ് പൊതുവായ നിരക്കുകളിൽ 22 കാരറ്റ് സ്വർണ്ണത്തിന് 33.138 KWD ഉം 21 കാരറ്റ് സ്വർണ്ണത്തിന് 31.634 KWD ആണ് ഇന്നത്തെ നിരക്ക്.

Related News