കുവൈത്തിലെ ലൈബ്രറികൾ സ്മാർട്ടാകുന്നു; 2028-ഓടെ AI - റോബോട്ടിക് ലൈബ്രറികൾ

  • 24/09/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ലൈബ്രറികൾ സ്മാർട്ട് ലൈബ്രറികളാക്കി മാറ്റാൻ ഒരുങ്ങി കുവൈത്ത് സർക്കാർ. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി ലൈബ്രറികളെ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് 5 ദശലക്ഷം ദിനാറാണ് ചെലവ്. 2028-ൽ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങളുമായി സഹകരിച്ച് കുവൈത്തിൻ്റെ സാംസ്കാരിക പ്രതിച്ഛായ ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൊതു ലൈബ്രറികളെ ആഗോള നിലവാരത്തിലുള്ള സ്മാർട്ട് ലൈബ്രറികളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതനമായ സംവേദനാത്മക സേവനങ്ങൾ നൽകാൻ ഈ ലൈബ്രറികൾക്ക് കഴിയും.

പരമ്പരാഗതവും ഡിജിറ്റൽവുമായ വിഭവങ്ങൾ ഉപയോഗിച്ച് ലൈബ്രറികളെ വികസിപ്പിക്കും. റോബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പുതിയ ലൈബ്രറികൾ സജ്ജമാക്കുന്നത്.സാദ് അൽ അബ്ദുള്ളയിൽ സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ 

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സാദ് അൽ അബ്ദുള്ള പ്രദേശത്ത് നടത്തിയ വ്യാപകമായ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് മനാഹി അൽ ദവാസ്, സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ മുനൈഫി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.

പരിശോധനയിൽ 142 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. മയക്കുമരുന്ന് കൈവശം വെച്ച മൂന്ന് പേരെയും, ഒളിച്ചോടിയതിനും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും ആറ് പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ, നീതിന്യായ വകുപ്പിന് ആവശ്യമുള്ള മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. തിരിച്ചറിയാത്ത രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമം നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുന്നതിനും വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News