തകരാറിലായ ക്രൂയിസ് കൺട്രോൾ സംവിധാനമുള്ള വാഹനം സുരക്ഷിതമായി നിർത്തി എമർജൻസി പോലീസ്

  • 24/09/2025


കുവൈത്ത് സിറ്റി: സുബിയ റോഡിൽ തകരാറിലായ ക്രൂയിസ് കൺട്രോൾ സംവിധാനമുള്ള വാഹനം സുരക്ഷിതമായി നിർത്തി. ജഹ്‌റയിലേക്ക് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ, ക്രൂയിസ് കൺട്രോൾ സംവിധാനം പ്രവർത്തനരഹിതമായതായി എമർജൻസി പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാഹനത്തെ പിന്തുടർന്ന് സുരക്ഷിതമായ സ്ഥലത്ത് നിർത്തിക്കുകയും ചെയ്തു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ലാതെയാണ് വാഹനം നിർത്തിക്കാൻ സാധിച്ചത്.

Related News