കുവൈത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്

  • 24/09/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാറ്റിനെത്തുടർന്ന് തുറന്ന സ്ഥലങ്ങളിൽ കാഴ്ചാ പരിധി കുറയാൻ സാധ്യതയുണ്ടെന്ന് മെറ്റീരിയോളജി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചത്തെ താപനില 25°C-നും 28°C-നും ഇടയിലായിരിക്കുമെന്നും, ഉയർന്ന താപനില 37°C-നും 39°C-നും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News