'ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഒന്നാണ്, ഞങ്ങളുടെ നിലപാടും ഭാവിയും ഒന്നാണ്': നിലപാട് വ്യക്തമാക്കി കിരീടാവകാശി

  • 24/09/2025



ന്യൂയോർക്ക് സിറ്റി: ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഒന്നാണെന്നും, ഞങ്ങളുടെ നിലപാടും ഭാവിയും ഒന്നാണെന്നും അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദിന്റെ പ്രതിനിധിയായി യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പങ്കെടുത്ത കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ്. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത്, "പലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള പശ്ചിമേഷ്യയിലെ സാഹചര്യം" എന്ന വിഷയത്തിൽ നടന്ന അടിയന്തര സുരക്ഷാ കൗൺസിൽ യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഗാസയിലെ ദുരന്തം ഏകദേശം രണ്ട് വർഷമായി തുടരുന്നു, ഒരു ലക്ഷത്തിലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 60,000-ത്തിലധികം പേർ സ്ത്രീകളും കുട്ടികളുമാണ്," അദ്ദേഹം പറഞ്ഞു. ഗാസയിൽ സംഭവിക്കുന്നത് വംശഹത്യക്കും വംശീയ ഉന്മൂലനത്തിനും ഒരു ഉദാഹരണമാണെന്നും, ഇത് മനുഷ്യ മനസ്സാക്ഷിയിലെ ഒരു തുറന്ന മുറിവാണെന്നും അത് അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News