സാദ് അൽ അബ്ദുള്ളയിൽ സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

  • 24/09/2025


കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സാദ് അൽ അബ്ദുള്ള പ്രദേശത്ത് നടത്തിയ വ്യാപകമായ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് മനാഹി അൽ ദവാസ്, സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ മുനൈഫി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.

പരിശോധനയിൽ 142 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. മയക്കുമരുന്ന് കൈവശം വെച്ച മൂന്ന് പേരെയും, ഒളിച്ചോടിയതിനും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും ആറ് പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ, നീതിന്യായ വകുപ്പിന് ആവശ്യമുള്ള മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. തിരിച്ചറിയാത്ത രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമം നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടുന്നതിനും വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News